കാത്തിരിപ്പിന്റെ വില
കോഴിക്കോട്ടെ ഒരു ചെറിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ താഴേക്കിടയിൽ ജോലി ചെയ്യുമ്പോഴാണ് കാർത്തിക് തനിക്കൊപ്പം പഠിച്ചിരുന്ന അവനിയോട് മനസ്സിലെ പ്രണയം തുറന്നുപറഞ്ഞത്. വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ അച്ഛന്റെ തണലിൽ വളർന്ന അവനി, അവന്റെ വാക്ക് കേട്ട് ഉറക്കെ ചിരിച്ചു.
"കാർത്തിക്, നീ തമാശ പറയുകയാണോ? നിന്റെ ഒരു വർഷത്തെ ശമ്പളം എടുത്താൽ എനിക്ക് ഒരു മാസത്തെ പെട്രോൾ അടിക്കാൻ പോലും തികയില്ല. എന്റെ കൂടെ ജീവിക്കാനുള്ള യോഗ്യത നിനക്കില്ല. അതുകൊണ്ട് സ്വന്തം അവസ്ഥയ്ക്ക് ചേരുന്ന ഏതെങ്കിലും പെൺകുട്ടിയെ നോക്കി സന്തോഷമായി ജീവിക്കൂ."
അവളുടെ വാക്കുകൾ കാർത്തികിന്റെ നെഞ്ചിൽ ആഴത്തിൽ തറച്ചു. കണ്ണ് നിറഞ്ഞെങ്കിലും അവൻ ഒന്നും തിരിച്ചുപറയാതെ അവിടെനിന്നിറങ്ങി.
പത്ത് വർഷങ്ങൾക്ക് ശേഷം:
ബാംഗ്ലൂരിലെ ഒരു വലിയ എക്സിബിഷൻ സെന്ററിൽ വെച്ച് കാർത്തിക് വീണ്ടും അവനിയെ കണ്ടുമുട്ടി. പട്ടുസാരിയും സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് നിൽക്കുകയായിരുന്ന അവനി, പഴയ പുച്ഛത്തോടെ തന്നെ അവന് നേരെ നടന്നു വന്നു.
"ഹായ് കാർത്തിക്, കണ്ടിട്ട് കുറെയായല്ലോ! നീയിപ്പോഴും പഴയപോലെ തന്നെയല്ലേ? ബൈ ദ വേ, എന്റെ കല്യാണം കഴിഞ്ഞു. ആൾ യുകെ ആസ്ഥാനമായുള്ള ഒരു വലിയ ഐടി കമ്പനിയിലെ സീനിയർ ഡയറക്ടറാണ്. മാസം ലക്ഷങ്ങളാണ് വരുമാനം. എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തരാൻ അദ്ദേഹത്തിന് കഴിയും."
കാർത്തിക് ഒരു നേർത്ത പുഞ്ചിരിയോടെ അത് കേട്ടുനിന്നു.
പെട്ടെന്നാണ് അവനിയുടെ ഭർത്താവ്, വിക്രം അവിടേക്ക് കടന്നുവന്നത്. കാർത്തികിനെ കണ്ട നിമിഷം വിക്രമിന്റെ ഭാവം മാറി. അവൻ വളരെ ബഹുമാനത്തോടെ കാർത്തികിന് നേരെ കൈകൂപ്പി.
"സർ! എന്തൊരു യാദൃശ്ചികതയാണ് ഇത്. എടീ, ഇതാണ് ഞാൻ എപ്പോഴും പറയാറുള്ള ഞങ്ങളുടെ കമ്പനിയുടെ ഗ്ലോബൽ സിഇഒ ഒമേഗ ഗ്രൂപ്പിന്റെ ഓണർ കാർത്തിക് സർ. നാളെ ലണ്ടനിൽ വെച്ച് നടക്കുന്ന 500 കോടിയുടെ പുതിയ പ്രോജക്റ്റ് സൈൻ ചെയ്യുന്നത് സാറിന്റെ നേതൃത്വത്തിലാണ്."
അവനി തരിച്ചുനിന്നുപോയി. വിക്രം തുടന്നു:
"അറിയോ നിനക്ക്? സാറിന് പണ്ട് ആരോടും പറയാത്ത ഒരു പ്രണയമുണ്ടായിരുന്നു. ആ പെൺകുട്ടി സാറിന്റെ ദാരിദ്ര്യം കണ്ട് ഉപേക്ഷിച്ചു പോയതാണ്. പക്ഷേ, സാർ ഇപ്പോഴും വേറൊരു വിവാഹം കഴിക്കാതെ ആ ഓർമ്മകളുമായി ജീവിക്കുന്നു. എന്ത് ഭാഗ്യമുള്ള പെണ്ണായിരിക്കും അല്ലേ അവൾ?"
സ്വന്തം ഭർത്താവിന്റെ വാക്കുകൾ കേട്ട്, ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കി, കാർത്തികിന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാതെ അവനി അവിടെനിന്ന് തിരിഞ്ഞുനടന്നു.
പ്രണയിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന, എക്കാലവും ആ ഓർമ്മകളെ നെഞ്ചിലേറ്റുന്ന ആണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ ചിലർക്ക് ഒരു ആയുസ്സ് മുഴുവൻ വേണ്ടിവരും.