കാപ്പിയും കാത്തിരിപ്പും: പ്രണയവും പിണക്കവും നിറഞ്ഞ ഒരു ഓഫീസ് പ്രണയകഥമലയാളം പ്രണയകഥ











കാപ്പിയും കാത്തിരിപ്പും

​(ഒരു ഐ.ടി കമ്പനിയിലെ കഫറ്റീരിയ. ഓഫീസിലെ ഒരേ ടീമിൽ ജോലി ചെയ്യുന്ന നിഖിലും അനന്യയും സംസാരിക്കുന്നു.)

​അനന്യ: എന്താടോ താൻ ഇന്ന് വല്ലാതെ ഡള്ളായി ഇരിക്കുന്നേ? ആ കട്ടൻ കാപ്പിയിലേക്ക് നോക്കി ഇരുന്നാൽ അത് തണുത്തുപോവുകയേ ഉള്ളൂ!

​നിഖിൽ: പോടി പോയി നിന്റെ ജോലി നോക്ക്. എനിക്ക് മൂഡില്ല.

​അനന്യ: വൗ! നമ്മുടെ ശാന്തനായ നിഖിലിന് ദേഷ്യം വരാൻ മാത്രം എന്ത് പറ്റി? കാര്യം പറ മച്ചാനേ!

​നിഖിൽ: നീ എന്നെ കളിയാക്കാതെ പോയേ. അല്ലെങ്കിൽ ഞാൻ ഈ കാപ്പി എടുത്ത് തലയിലൊഴിക്കും.

​അനന്യ: കളിക്കാതെ കാര്യം പറ ചെക്കാ.

​നിഖിൽ: ഫീലിംഗ് സാഡ്...

​അനന്യ: അതെന്താടോ?

​നിഖിൽ: ഓഫീസ് ടീമിലെ ആ പുതിയ കുട്ടിയോട് ഇന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്നെ "ബ്രോ" എന്ന് വിളിച്ച് കളിയാക്കി പോയി.

​അനന്യ: കീകികികികികി! സത്യമായിട്ടും? അതെനിക്കിഷ്ടപ്പെട്ടു!

​നിഖിൽ: പൊയ്ക്കോണം കേട്ടോ. ഇവിടെ ആകെ സങ്കടപ്പെട്ടിരിക്കുമ്പോഴാ അവളൊരു തമാശ പറഞ്ഞ് ചിരിക്കുന്നേ.

​അനന്യ: അച്ചോടാ... പാവം നിഖിൽ! സാരമില്ലടോ, നമുക്ക് വേറെ നല്ലൊരാളെ നോക്കാം.

​നിഖിൽ: ലോകത്തുള്ള എല്ലാ ഊളന്മാർക്കും കാമുകിമാരുണ്ട്. എനിക്ക് മാത്രം ആരോടും സെറ്റാകുന്നില്ല!

​അനന്യ: എന്നാൽ പിന്നെ നീ എന്നെ സ്നേഹിച്ചോ!

​നിഖിൽ: പോടി പോട്ടീ!

​അനന്യ: എനിക്ക് എന്താടോ കുറവ്?

​നിഖിൽ: നിനക്ക് കുറവല്ല... അല്പം കൂടുതലാ!

​അനന്യ: എന്നാൽ പോടാ! ഓഫീസിലെ ഡെസ്കിൽ പോയി തല തല്ലി മരിക്ക്. നാണമില്ലല്ലോ, നമ്മൾ ചെയ്യുന്ന പ്രോജക്റ്റിന്റെ ലാസ്റ്റ് ഡേറ്റ് അടുത്ത ആഴ്ചയാണ്. പോയി ജോലി ചെയ്യ്. ഞാൻ പോണു.

​നിഖിൽ: എവിടെപ്പോകുന്നു?

​അനന്യ: കഫറ്റീരിയയിൽ പോയി ഒരു കോൾഡ് കോഫി കുടിക്കാൻ.

​നിഖിൽ: ഞാനും വരുന്നു.

​അനന്യ: നിന്റെ കയ്യിൽ കാശുണ്ടെങ്കിൽ വന്നാൽ മതി.

​നിഖിൽ: എച്ചീീീ!

​അനന്യ: വാടാ വാങ്ങിച്ചു തരാം, വന്ന് വിഴുങ്ങ്!

​(ദിവസങ്ങൾ കടന്നുപോയി... പ്രോജക്ട് സബ്മിഷന്റെ അവസാന ഘട്ടത്തിൽ അവർ വീണ്ടും മെസ്സേജിൽ സംസാരിക്കുന്നു)

​അനന്യ: ഹായ് ഡാ...

​നിഖിൽ: ഹായ്.

​അനന്യ: എന്തുപറ്റി?

​നിഖിൽ: ഐ ലവ് യു.

​അനന്യ: ഹഹ, ഐ ലവ് യു ടൂ!

​നിഖിൽ: തമാശയല്ല അനന്യാ, എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാ. വിൽ യു മാരി മീ?

​അനന്യ: ഇതെന്താ ഇപ്പൊ ഇങ്ങനെ? തമാശയ്ക്കൊരു അതിരുണ്ട് കേട്ടോ.

​നിഖിൽ: ജോക്ക് അല്ല, എനിക്ക് നിന്നെ വേണം.

​അനന്യ: ...

​നിഖിൽ: അന്ന് നീ പറഞ്ഞില്ലേ നിന്നെ പ്രേമിച്ചോളാൻ? അതിനുശേഷം എനിക്ക് ഉറക്കമില്ലായിരുന്നു. പ്രോജക്ട് തീരാൻ പോകുന്നു, ഇനി നമ്മൾ വേറെ വേറെ കമ്പനികളിലേക്ക് മാറും. അപ്പോൾ നിന്നെയൊരു വെറും ഓർമ്മയായി മാത്രം മാറ്റാൻ എനിക്ക് വയ്യാ.

​അനന്യ: വാട്ട് ദി ഹെൽ! ചീ... ഞാൻ നിന്നെപ്പറ്റി ഇങ്ങനെയല്ല കരുതിയത്. ലാസ്റ്റ് നീയും മറ്റ് ആണുങ്ങളെപ്പോലെ... ഐ കാന്റ്. സോറി... ഗുഡ് ബൈ!

​നിഖിൽ: വെപ്രാളപ്പെടണ്ട. നന്നായി ആലോചിക്ക്. പ്രോജക്ട് തീരാൻ ഇനി 2 ആഴ്ച കൂടിയുണ്ട്. അതുവരെ നിനക്ക് ചിന്തിക്കാം.

​അനന്യ: ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. ബൈ!

​(ദിവസങ്ങൾക്ക് ശേഷം, പ്രോജക്ടിന്റെ ലാസ്റ്റ് ഡേ ഓഫീസിൽ വെച്ച്...)

​നിഖിൽ: എന്താണ് തീരുമാനം?

​അനന്യ: ഞാൻ മുമ്പ് പറഞ്ഞതാ. ഇനിയും ചോദിച്ച് ഉള്ള സൗഹൃദം കൂടി ഇല്ലാതാക്കരുത് പ്ലീസ്. ഞാൻ ഇറങ്ങുന്നു, ബൈ.

​നിഖിൽ: ഇന്ന് നമ്മുടെ ലാസ്റ്റ് ഡേ അല്ലേ? നമ്മൾ ഇവിടെപ്പിരിയുകയല്ലേ?

​അനന്യ: ...

​നിഖിൽ: നിന്നെ പിരിയരുതെന്ന എന്റെ അവസാന പ്രതീക്ഷയായിരുന്നു ഇത്. സാരമില്ല ഡിയർ, നിന്റെ ഇഷ്ടം നടക്കട്ടെ. ഞാൻ പോകുന്നു. ഈ മുഖം എന്നും എന്റെ മനസ്സിലുണ്ടാവും. ഗുഡ് ബൈ!

​(മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഇറങ്ങിപ്പോകുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ അവളെ ഫോണിൽ വിളിക്കുന്നു.)

​അനന്യ: ഹലോ?

​നിഖിൽ: ടീ, ഇത് ഞാനാ.

​അനന്യ: എന്നെ ഒന്ന് വിളിക്കാനോ കാണാനോ തോന്നിയില്ലല്ലോ? ഇതാണോടാ നിന്റെ സ്നേഹം?

​നിഖിൽ: ബിസിയായിപ്പോയിടോ.Monday ഞാൻ യുകെയിലേക്ക് (UK) മാറുകയാ. പുതിയ ജോലിയും ജീവിതവും ഒക്കെ ഇനി അവിടെ.

​അനന്യ: ...

​നിഖിൽ: അപ്പോൾ ടാറ്റാ, സമയം കിട്ടുമ്പോൾ വിളിക്കാം, ബൈ!

​(അവൾക്ക് എന്തെങ്കിലും പറയാൻ അവസരം നൽകുന്നതിന് മുൻപ് അവൻ കോൾ കട്ട് ചെയ്യുന്നു. പിന്നീട് വരുന്ന ദിവസങ്ങളിൽ അവൾക്ക് ഉറക്കവും ആഹാരവും ഇല്ലാതെയാകുന്നു. തിങ്കളാഴ്ച അവൾ അവനെ വിളിക്കുന്നു, ഫോൺ സ്വിച്ച് ഓഫ്. ഒടുവിൽ സഹികെട്ട് അവൾ അവന്റെ ഫ്ലാറ്റിലേക്ക് ഓടിയെത്തുന്നു. വാതിൽ തുറക്കുന്നത് അവന്റെ ചേച്ചിയാണ്.)

​ചേച്ചി: ആഹാ അനന്യാ, വാ! കുറെയായല്ലോ കണ്ടിട്ട്?

​അനന്യ: ...

​ചേച്ചി: ഇതെന്താ മോളെ മുഖമൊക്കെ ഇങ്ങനെ വാടിയിരിക്കുന്നേ?

​അനന്യ: അവൻ... അവൻ പോയോ?

​ചേച്ചി: ദേ ഇപ്പൊ ഇറങ്ങിയതേയുള്ളൂ. എന്താ പറ്റി?

​അനന്യ: എന്തിനാ അവനെ വിട്ടത്? എനിക്ക് അവനെ ഇപ്പോൾ തന്നെ കാണണം!

​ചേച്ചി: എന്താ മോളെ ഇത്?

​അനന്യ: എനിക്കൊന്നും കേൾക്കേണ്ട! യുകെയിൽ നിന്ന് തിരിച്ചു വരുമ്പോൾ അവനെ വേറെ വല്ല പെണ്ണിനെയും കൊണ്ട് കെട്ടിക്കാനാണ് പ്ലാനെങ്കിൽ, സത്യമായും ഞാൻ ഇവിടെയിട്ട് സ്വയം എന്തെങ്കിലും ചെയ്യും!

​(കരഞ്ഞുകൊണ്ട് തിരിഞ്ഞോടാൻ ആഞ്ഞ അവളുടെ മുന്നിൽ ചിരിച്ചുകൊണ്ട് നിഖിൽ നിൽക്കുന്നു)

​അനന്യ: നീ... നീ പോയില്ലേ?

​നിഖിൽ: എവിടെ?

​യുകെയിൽ!

​നിഖിൽ: ഏത് യുകെ?

​അനന്യ: എന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ട് ഇളിച്ചു കാണിക്കുന്നോ?

​നിഖിൽ: പോട്ടെ മുത്തേ, നിന്നെ പിരിഞ്ഞു പോകാൻ പറ്റാത്തതുകൊണ്ടല്ലേ ചെറിയൊരു കള്ളം പറഞ്ഞത്!

​അനന്യ: ഞാൻ പോകുവാ, പോ!

​ചേച്ചി: നീ അവളെ വീട്ടിൽ കൊണ്ട് വിട് നിഖിലേ... ബാക്കി കാര്യങ്ങൾ ഞങ്ങൾ വീട്ടുകാർ സംസാരിച്ചോളാം!

​(ബെൻസ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ അവളെ വിളിക്കുന്നു)

​നിഖിൽ: വാ, കയറ്!

​അനന്യ: ...

​നിഖിൽ: ഡാ വാന്നേയ്!

​അനന്യ: ...

​നിഖിൽ: കെറുവിച്ച് നിൽക്കാം, പക്ഷേ ഇത്രയും ആകരുത്!

​അനന്യ: ഓഹ് പിന്നേ! നിങ്ങൾ ആണുങ്ങൾക്ക് ഇഷ്ടം തോന്നിയാൽ ഉടനെ ഐ ലവ് യു പറയും. ഞങ്ങളല്ലേ സമയമെടുത്ത് ആലോചിക്കേണ്ടത്?

​നിഖിൽ: കോൾഡ് കോഫി വേണോ?

​അനന്യ: എന്താ?

​നിഖിൽ: എക്സ്ട്രാ ഐസ് ഇട്ട കോൾഡ് കോഫി വേണോ എന്ന്?

​അനന്യ: ഓഹ് ഇനി അതിന്റെ കുറവേയുള്ളൂ!

​(ഇരുവരും ചിരിച്ചുകൊണ്ട് ബൈക്കിൽ യാത്ര തുടരുന്നു...)

Post a Comment

Thanks from your support

Previous Next

نموذج الاتصال