അവളന്നാണ് അവനെ ശ്രദ്ധിച്ചത്...
രാത്രിയിൽ കത്തിച്ച തീയുടെ വെളിച്ചത്തിൽ...
ശരിക്കും കറുത്തിട്ട്, അലങ്കോലമായി കിടക്കുന്ന മുടികൾ, മുഖക്കുരുകാരണം രൂപപ്പെട്ട കുഴികൾ വേറെയും. ഒരു ഭംഗിയും ഇല്ല...

അവളവളെ വിലയിരുത്തി...
വെളുത്ത് മെലിഞ്ഞ സുന്ദരി...
നാട്ടിലേയും കോളേജിലേയും ആണുങ്ങളായ ആൺപിള്ളേർ മുഴുവൻ, എന്തിന് വയസ്സിനു താഴെയുള്ളവർപോലും തന്നോട് കൂട്ടുകൂടാൻ പണിപ്പെടുന്നവർ...
ഒന്ന് വിരൽ സ്പർശമെങ്കിലും ഏൽക്കാൻ ശ്രമിക്കുന്നവർ...

എന്നിട്ടും അവൻ...
കാംപ് ഫയറിന് ലോട്ട് ഇട്ട് തനിക്ക് പങ്കാളിയായി അവൻ വന്നപ്പോൾ ഒന്നിച്ച് ഡാൻസിന് തയ്യാറായില്ല..
അവൾക്കത് മാനസികമായി വിഷമമായി, തന്നെ അപമാനിച്ചതായി അവൾക്ക് തോന്നി...
ആ മരംകോച്ചുന്ന തണുപ്പിലും അവളുടെ ഉള്ളിലെ തീ ആളികത്താൻ തുടങ്ങി...
അവനോടെന്തോയൊരു ദേഷ്യം തോന്നിയവൾക്ക്...

പിന്നീടെപ്പോഴും അവളത് പുറത്തുകാണിക്കാൻ തുടങ്ങി, അവളവനെ എതിർക്കാൻ തുടങ്ങി. അവനാണ് ശരിയെങ്കിൽക്കൂടി...
ചിലപ്പോഴൊക്കെ വളരെ മോശമായിതന്നെ അവനോടവൾ തർക്കിച്ചു...
അവനതൊരു പ്രശ്നമല്ലെന്ന് മനസ്സിലായപ്പോൾ അവനോടുള്ള ദേഷ്യം കൂടി...
**********************************************************************************

കോളേജ് ഇലക്ഷൻ സമയം...
എല്ലായിടത്തും പ്രചരണച്ചൂട്, എല്ലാവരും വല്ലാത്തൊരു തിരക്കിൽ...
അവളവനെയാണ് തിരഞ്ഞത്...
കാന്റീനും കൂൾബാറുകളും ട്രീറ്റുകളുമായി വലിയ ലോകത്ത് കഴിഞ്ഞവൾ പെട്ടെന്ന് അവൻ മാത്രമുള്ള ചെറിയ ലോകത്തിലേക്ക് ചുരുങ്ങി, അവൾപോലും അറിയാതെ...

പ്രചരണ ദിവസങ്ങളിലൊന്നും അവനെ കണ്ടില്ല...
അവളുടെ ഉള്ള് വേദനിച്ചു, ആദ്യമായവൾ മനസ്സിന്റെ വേദനയറിഞ്ഞു. അവൾക്ക് മനസ്സിലായതേയില്ല... അവനെങ്ങനെ തന്റെ മനസ്സിൽ കയറിയെന്ന്...

വോട്ടിങ്ങും കഴിഞ്ഞ് കൗണ്ടിംഗ് ദിവസം...
എല്ലാവരും ക്ലാസിന് പുറത്താണ്, അവൾ മാത്രം ക്ലാസ്സിൽ...
ആറ് ദിവസമായി അവളവനെ കണ്ടിട്ട്...
അവനോടെന്തെക്കെയോ സംസാരിക്കാൻ തോന്നുന്നതായവൾക്ക് തോന്നി...
ആരോ അടുത്തു വരുന്നുണ്ടെന്ന് തോന്നിയപ്പോഴാണവൾ തല ഉയർത്തിയത്... അവൻ...

അവളുടെ അടുത്തേക്കാണ് അവൻ പോയത്...
അവളുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു...
അവളവനെ രൂക്ഷമായി നോക്കി...
എന്തോ പറയാൻ തുടങ്ങിയതും അവൾ കൈ ഉയർത്തി തടഞ്ഞുകൊണ്ട് പറഞ്ഞു...
"സോറി പറഞ്ഞിട്ട് പറഞ്ഞാൽ മതി..."

അവനൊന്നും മനസ്സിലായില്ല...
അവൻ ചിരിച്ചുകൊണ്ട് വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ, അവൾ വീണ്ടും കൈ ഉയർത്തി കണ്ണുകളടച്ച് പറഞ്ഞു...
"ആദ്യം സോറി..."
എന്തിനാണെന്ന് അവന് മനസ്സിലായില്ലെങ്കിലും അവൻ സോറി പറഞ്ഞതിന് ശേഷം ടൂറിനിടയിലുണ്ടായത് വിശദീകരിക്കുകയായിരുന്നു...
അവൾ അവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു പക്ഷേ അവൻ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
അവൻ പറയുന്നതിനിടയിൽ അവൾ പറഞ്ഞു... അവനോട് പ്രണയമാണെന്ന്...

അത് പറഞ്ഞതും അവൾക്കെന്തോ ഭാരം ഇറക്കിവച്ചതാണെന്ന് തോന്നി...
അവനത് ശ്രദ്ധിച്ചില്ലന്ന് മനസിലായപ്പോൾ അവൾ അവളുടെ ഇരുകൈകളുമെടുത്ത് അവന്റെ കൈകളിൽ വച്ച്, ഒരു ദീർഘ ശ്വാസമെടുത്തതിന് ശേഷം വീണ്ടും പറഞ്ഞു.
അവൻ കൈകൾ പിൻവലിക്കാൻ ശ്രമിച്ചു, ഒരുകൈ അയഞ്ഞെങ്കിലും മറ്റേത് അയഞ്ഞില്ല...
ഇത്തവണ രൂക്ഷമായി നോക്കിയത് അവനായിരുന്നു.
അവനെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഇലക്ഷൻ റിസൾട്ട് വന്നു...
ആർപ്പുവിളികളും പടക്കങ്ങളുടേയും ആഘോഷങ്ങളുടേയും ബഹളമായി...

അവനൊന്നും പറയാതെ ക്ലാസിൽനിന്നും ഇറങ്ങി.
യഥാർത്ഥത്തിൽ അവൻ അവളിൽ നിന്നും അകലം പാലിച്ചതാണ്.
അവൾക്കും അത് മനസ്സിലായി...
അവൾ അവനെ പിൻതുടർന്നുകൊണ്ടേയിരുന്നു, അവൻ ഒഴിഞ്ഞുമാറിക്കൊണ്ടും..
അവനോരോതവണ ഒഴിഞ്ഞുമാറുംതോറും അവളുടെ ഉള്ള് നീറിക്കൊണ്ടേയിരുന്നു.

അവനെന്തിനാണ് അവളിൽനിന്നും ഒഴിഞ്ഞുമാറുന്നതെന്ന് അവനും മനസ്സിലായില്ല...
അവൻ അവനോടുതന്നെ പലതവണ ചോദിച്ചു...
ഒരുപക്ഷേ അതവന്റെ അപകർഷതാബോധമാവാം എന്നവൻ ചിന്തിച്ചു...
അല്ലെങ്കിൽ അവളെപോലുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ അവനൊരിക്കലും കഴിയില്ലെന്ന് അവൻ മനസ്സിലുറപ്പിച്ചതും ആകാം...
*********************************************************************************

കോളേജ് ആർട്സ്...
ആർട്സിലെ ഗ്ലാമർ പ്രോഗ്രാം സിനിമേറ്റിക് ഡാൻസിന് അരങ്ങൊരുങ്ങി...
കോളേജിലെ എല്ലാവരും വരുന്ന ഒരേയൊരു പ്രോഗ്രാം...
സിനിമാറ്റിക് ഡാൻസ് അൽപസമയത്തിനുള്ളിൽ തുടങ്ങുമെന്നുള്ള അറിയിപ്പ് അറിയിച്ച് കർട്ടൻ ഊർന്നിറങ്ങി...

നിമിഷങ്ങൾക്കകം കർട്ടൻ താഴ്ന്നതുപോലെ പൊങ്ങി...
സ്റ്റേജിൽ അവൾ... ഒരു മാലാഖയെപ്പോലെ...
നിറഞ്ഞ കൈയ്യടിയോടെ എല്ലാവരും അവളെ എതിരേറ്റു...
അവൾ ചുറ്റിലും നോക്കി, നിറഞ്ഞ സദസ്സാണെന്നവൾ ഉറപ്പുവരുത്തി...
മൈക്ക് കൈയ്യിലേന്തി കോളേജിലെ എല്ലാ വിദ്യാർത്ഥി-വിദ്യാർഥിനികളുടെ മുന്നിൽവച്ച്, സ്റ്റേജിൽ നിന്നുകൊണ്ട് അവൾ വീണ്ടും പറഞ്ഞു... അവനോടുള്ള പ്രണയം...
ഒരുപക്ഷേ കോളേജുകളുടെ ചരിത്രത്തിൽ ആദ്യമായി... എല്ലാവരുടേയും മുന്നിൽവച്ച്... അതും ഒരു പെൺകുട്ടി...
എന്നിട്ടും അവനവളോട് മിണ്ടാൻ കൂട്ടാക്കിയില്ല...
************കോളേജ് ജീവിതം കഴിഞ്ഞ്, മറ്റുതിരക്കുകളിലേക്ക് ജീവിതം വഴിമാറിയതിന് ശേഷം ഒരു വൈകുന്നേരം അവൻ വീട്ടിലേക്ക് മടങ്ങിപോയപ്പോൾ, വീടിന്റെ അടുക്കളയോടും വീടിനോടും ചേരാത്ത ഒരു പെണ്ണ് വീട്ടിൽ...
അവൾ അടുക്കളയിൽ അമ്മയുടെടുത്ത് കുശലം ചോദിച്ചുകൊണ്ട് അമ്മയെ സഹായിക്കുന്നു...
അവനെ കണ്ടതും വീട്ടുകാരിയെപ്പോലെ അവൾ അവന് കുടിക്കാൻ വെള്ളം കൊണ്ടുവന്നുകൊടുത്തു...
അവനൊന്നും മനസ്സിലായില്ല...
ഒന്നും പറയാനും കഴിഞ്ഞില്ല...

ഭക്ഷണം കഴിക്കുമ്പോഴും അമ്മ ഒന്നും ചോദിക്കാത്തതിൽ അവന് അത്ഭുതം തോന്നി....
ഓർമ്മവച്ച കാലം മുതൽ അവനും അമ്മയും മാത്രമുണ്ടായിരുന്ന ആ വീട്ടിൽ അതിഥിയായാണെങ്കിലും ഭക്ഷണം കഴിക്കാൻ അവളുണ്ടായത് അവന്റെ മനസ്സിലെന്തോ കുളിരുകോരിയിട്ടു...
അവനാദ്യമായി ആഗ്രഹിച്ചു, ജീവിതകാലം മുഴുവൻ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്...

അന്നവൾ അവിടെ അവന്റെ വീട്ടിലായിരുന്നു...
വെളുപ്പിന് വരെ അവർ സംസാരിച്ചു...
ഇടയ്ക്കെപ്പൊഴോ അവനവളോട് ചോദിച്ചു...
"ജീവിതകാലം മുഴുവൻ ഉണ്ടാകുമോ...???"
അവൾ കണ്ണുകളടച്ചു...
വർഷങ്ങളായി അവൾ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ...
വീണ്ടും വീണ്ടും അവളുടെ ചെവികളിൽ ആ ചോദ്യം അലയടിച്ചു...
എത്ര ഇറുക്കിയടച്ചിട്ടും രണ്ടുതുള്ളി കണ്ണുനീർ കൺപോളകൾക്കിടയിലൂടെ ഒലിച്ചിറങ്ങി...
അവളവന്റെ മാറിനോട് ചേർന്നുനിന്നു...
അവന്റെ ഹൃദയത്തിന്റെ താളം കേട്ടുകൊണ്ട്...