പ്രണയമഴ short stories


 മഴവില്ല്


 * ആദി (അല്പം കുസൃതിയുള്ള കാമുകൻ)
 * മീര (പെട്ടെന്ന് പിണങ്ങുന്ന, എന്നാൽ ഒത്തിരി സ്നേഹിക്കുന്ന കാമുകി)

രംഗം 1: രാത്രി (ഫോൺ സംഭാഷണം)
സമയമെ അർദ്ധരാത്രി കഴിഞ്ഞിരുന്നു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. മീരയുടെ ഫോൺ ശബ്ദിച്ചു.
മീര: (ഉറക്കച്ചടവോടെ) ഹലോ... ആരാ ഈ നേരത്ത്?
ആദി: (ചിരിച്ചുകൊണ്ട്) ഞാൻ തന്നെ. നിന്റെ ഉറക്കപ്രിയൻ. ഉറങ്ങിയോടീ?
മീര: (ദേഷ്യത്തിൽ) പിന്നെ, ഞാൻ നിന്നെയും കാത്ത് പന്തം കൊളുത്തി ഇരിക്കുവായിരുന്നല്ലോ! മനുഷ്യന് ഉറങ്ങണ്ടേടാ? നിനക്കെന്താ വേറെ പണിയൊന്നുമില്ലേ?
ആദി: (തമാശരൂപേണ) പണിയുണ്ട്, പക്ഷെ മനസ്സിന് ഒരു സുഖമില്ല.
മീര: (ചുണ്ടുകോട്ടി) ഉം... എന്താ പറ്റിയത്? ഇപ്പൊ എന്തിനാ വിളിച്ചത്?
ആദി: നിന്റെ ആ നീളമുള്ള മൂക്ക് ഒന്ന് ഓർമ്മ വന്നു, അതാ.
മീര: (ശുണ്ഠിയോടെ) പോടാ അവിടുന്ന്! വെറുതെ ചൊറിയാൻ വരണ്ട.
ആദി: (സ്വരം പതുക്കെയാക്കി) സത്യം പറഞ്ഞാൽ... മഴ പെയ്യുന്ന കേട്ടപ്പോൾ നിന്റെ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി, അതാ വിളിച്ചത്.
മീര: (അല്പം അലിഞ്ഞെങ്കിലും പുറമെ ഗൗരവത്തിൽ) കേട്ടല്ലോ, ഇനി പോയി കിടന്ന് ഉറങ്ങ്. എനിക്കും ഉറക്കം വരുന്നു.
ആദി: നമുക്ക് കുറച്ചു നേരം ഇങ്ങനെ സംസാരിച്ചിരുന്നാലോ? ഈ മഴയും നിന്റെ ശബ്ദവും... നല്ല കോമ്പിനേഷൻ ആണ്.
മീര: (കർക്കശമായി) വേണ്ട ആദീ! അതൊന്നും നടക്കില്ല.
ആദി: അതെന്താടോ? ഇത്ര വലിയ മനസ്സാല്ലാത്തവളാണോ നീ?
മീര: ആ വാചകമടിയിലൊന്നും ഞാൻ വീഴില്ല. സംസാരിച്ചു സംസാരിച്ച് കുറച്ചു കഴിയുമ്പോൾ നീ ഉറങ്ങിപ്പോകും, പിന്നെ ഞാൻ ഇവിടെ ഫോണും പിടിച്ചിരിക്കണം.
ആദി: (ചിരിക്കുന്നു) അത് ഇന്നലെ ഒരു തവണ പറ്റിയതല്ലേ? നീ അതൊക്കെ ഇപ്പോഴും ഓർത്തു വെച്ചിരിക്കുവാണോ?
മീര: (വിളിച്ചുപറയുന്നു) ഇന്നലെ മാത്രമല്ല, ഈ ആഴ്ചയിലെ നിന്റെ സ്ഥിരം നമ്പറാണിത്.
ആദി: (സത്യം ചെയ്യുന്നു) സത്യം, ഇന്ന് ഞാൻ ഉറങ്ങില്ല. ഉറങ്ങിയാൽ നീ എന്നെ എന്തുവേണമെങ്കിലും ചെയ്തോ.
മീര: (ചിരി അടക്കിക്കൊണ്ട്) വേണ്ട, എനിക്ക് വിശ്വാസമില്ല. ഞാൻ ഉറങ്ങാൻ പോകുവാ. ഗുഡ് നൈറ്റ്.
ആദി: (സങ്കടത്തോടെ) എന്താ മീരൂ... നിനക്ക് എന്നോട് ഒട്ടും സ്നേഹമില്ലേ?
മീര: (ഗൗരവത്തിൽ) ഇല്ല! പോയി ഉറങ്ങടാ ചെക്കാ.
ആദി: (പിണക്കത്തോടെ) ഉം... മനസ്സിലായി. നിനക്ക് വല്ലാത്ത അഹങ്കാരമാ.
മീര: (സമ്മതിക്കുന്നു) അതേടാ, എനിക്ക് അഹങ്കാരമാ. പോരേ?
ആദി: (നിരാശയോടെ) ഹ്മ്മ്...
മീര: ഞാൻ ഫോൺ വെക്കുവാ. ഇനി വിളിച്ചാൽ ഞാൻ ബ്ലോക്ക് ചെയ്യും, പറഞ്ഞേക്കാം.
ആദി: (ദേഷ്യത്തിൽ) എങ്കിൽ പിന്നെ ഞാൻ ഒരിക്കലും വിളിക്കില്ല.
മീര: (ആശ്വാസത്തോടെ) സന്തോഷം! സമാധാനമായി ഉറങ്ങാലോ.
ആദി: (വെല്ലുവിളിക്കുന്നു) നീ തിരിച്ചു വിളിച്ചാലും ഞാൻ ഫോൺ എടുക്കില്ല, നോക്കിക്കോ.
മീര: (ചിരിക്കുന്നു) അത്രയും നല്ലത്. ഗുഡ് നൈറ്റ് ബാഡ് ബോയ്!
(ആദി ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്യുന്നു.)
രംഗം 2: അടുത്ത ദിവസം രാവിലെ
(മീര ആദിയെ ഫോൺ വിളിക്കുന്നു.)
മീര: (ഉന്മേഷത്തോടെ) ഹലോ! സുപ്രഭാതം.
ആദി: (ഗൗരവത്തിൽ) ഉം... മോണിംഗ്.
മീര: എഴുന്നേറ്റില്ലേ?
ആദി: Kattilil thanna. (ഇപ്പോഴും പിണക്കത്തിലാണ്.)
മീര: (അല്പം കൊഞ്ചലോടെ) ഇന്ന് എന്നെ ഓഫീസിൽ ഒന്ന് കൊണ്ടുവിടുമോ? ബസ്സ് സ്ട്രൈക്ക് ആണെന്ന് തോന്നുന്നു.
ആദി: (ഒറ്റയടിക്ക്) ആ, അതിനെന്താ. ഞാൻ വരാം. നീ റെഡിയായിരിക്ക്.
(ഒരു മണിക്കൂറിന് ശേഷം, ആദിയുടെ ബൈക്കിന്റെ പിന്നിൽ മീര ഇരിക്കുന്നു. വണ്ടി സാവധാനത്തിലാണ് പോകുന്നത്.)
മീര: (ബൈക്കിലിരുന്ന് കുസൃതിയോടെ ചോദിക്കുന്നു) da... നിനക്ക് മറവി രോഗമുണ്ടോ?
ആദി: (അന്തംവിട്ട്) എന്തിന്? എനിക്ക് അങ്ങനെയൊന്നുമില്ല.
മീര: (ചിരിച്ചുകൊണ്ട്) പിന്നെ... ഇന്നലെ രാത്രി ആരാ പറഞ്ഞത് ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല, പിണക്കമാണ് എന്നൊക്കെ? ഇപ്പൊ രാവിലെ വിളിച്ചപ്പോൾ ചാടിയെഴുന്നേറ്റ് വന്നല്ലോ!
ആദി: (ചിരിയടക്കാൻ പാടുപെടുന്നു) അത്... അത് പിന്നെ, ഓഫീസിൽ പോകാൻ നിനക്ക് ബുദ്ധിമുട്ടാവില്ലേ എന്ന് വിചാരിച്ചിട്ടാ.
മീര: (ഗൗരവത്തിൽ) സത്യം പറ.
ആദി: (വണ്ടി സാവധാനം ഓടിച്ചുകൊണ്ട്, സ്വരം താഴ്ത്തി) സത്യം പറഞ്ഞാൽ, എനിക്ക് നിന്നോട് അധികനേരം പിണങ്ങിയിരിക്കാൻ പറ്റില്ല.
മീര: (വണ്ടിയുടെ കണ്ണാടിയിലൂടെ അവനെ നോക്കുന്നു) അതെന്താ? അത്ര വലിയ പിണക്കമൊന്നുമല്ലായിരുന്നോ?
ആദി: നമ്മൾ തമ്മിൽ വഴക്കുണ്ടാക്കിയാലും കുറച്ചു കഴിയുമ്പോൾ നിന്റെ ആ കടുക്കൻ മൂക്ക് ചുവക്കുന്നത് എനിക്ക് ഓർമ്മ വരും. ആദിയിലെ മീര പിണങ്ങിയാലും മീരയിലെ ആദിക്ക് സങ്കടമാകും. നിന്റെ ആ കണ്ണുനിറയുന്നത് കാണാൻ എനിക്ക് വയ്യ.
(മീര അവനോട് ചേർന്നിരുന്നു.)
മീര: (പതുക്കെ ചോദിക്കുന്നു) നിനക്ക് എന്നെ അത്രയ്ക്കും ഇഷ്ടമാണോ?
ആദി: (ബൈക്കിന്റെ വേഗത ഒന്നുകൂടി കുറച്ച്) ഈ ലോകത്തിൽ മറ്റാരെക്കാളും.
മീര: (സന്തോഷത്തോടെ) താങ്ക്സ് ടാ.
ആദി: ഹ്മ്മ്... ഇനി ഞാൻ വിളിക്കുമ്പോൾ അഹങ്കാരം കാണിച്ചാൽ നോക്കിക്കോ, ഞാൻ കലിപ്പനാകും.
മീമ: (ചിരിക്കുന്നു) അയ്യോ! ഇല്ല സാർ, ഇനി ജാഡ കാണിക്കില്ല. പോരേ?
ആദി: (ചിരിക്കുന്നു) ഗുഡ് ഗേൾ.
മീര: (പെട്ടെന്ന് ചോദിക്കുന്നു) ദാ, നീ എന്താ ഇത്ര സാവധാനം വണ്ടി ഓടിക്കുന്നത്? ഓഫീസ് സമയം കഴിയും.
ആദി: (പുഞ്ചിരിയോടെ) സാവധാനം പോയാൽ ഈ യാത്രയ്ക്ക് ദൈർഘ്യം കൂടും. നീ കുറച്ചു നേരൂം കൂടി എൻറെ കൂടെ ഇങ്ങനെ ചേർന്നിരിക്കുമല്ലോ.
(മീര അവനെ ഇറുക്കി കെട്ടിപ്പിടിച്ചു.)
ഗുണപാഠം: നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനായി, അവരുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ ഒന്നു തോറ്റു കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. അത് ആ ബന്ധത്തിന്റെ ആഴം കൂട്ടുകയേ ഉള്ളൂ.


Post a Comment

Thanks from your support

Previous Next

نموذج الاتصال