അർജുൻ: അഞ്ജലി, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... എനിക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമാണ്.
അഞ്ജലി: ഡാ, എനിക്ക് വേറൊരാളുമായി റിലേഷൻഷിപ്പ് ഉണ്ടെന്ന് നിനക്ക് അറിയാവുന്നതല്ലേ... പിന്നെന്താ ഇങ്ങനെ?
അർജുൻ: എനിക്കറിയാം... പക്ഷേ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല.
അഞ്ജലി: സോറി അർജുൻ, ഞാൻ നിന്നെ ഒരു നല്ല ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ.
അർജുൻ: ഇറ്റ്‌സ് ഒക്കെ ഡാ. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട... എപ്പോഴെങ്കിലും നിന്റെ ആ ബന്ധം തകരുകയാണെങ്കിൽ, അന്നെന്നെ സ്വീകരിക്കാൻ പറ്റുമോ? പ്ലീസ്...
അഞ്ജലി: ?
(മാസങ്ങൾക്ക് ശേഷം...)
അർജുൻ: സുഖമാണോ അഞ്ജലി?
അർജുൻ: ഗെറ്റ് ടുഗെദറിന് നിന്നെ കണ്ടില്ല...
അഞ്ജലി: ഒട്ടും സുഖമില്ലടാ...
അർജുൻ: എന്ത പറ്റി? എന്തുപറ്റി പ്രശ്നം?
അഞ്ജലി: ഞാൻ വിശ്വസിച്ചയാൾ എന്നെ ചതിച്ചു. ഞങ്ങൾ പിരിഞ്ഞു.
അർജുൻ: ഓഹ്...
(അവൾ ഇനി തന്റേതാകും എന്ന പ്രതീക്ഷയിൽ അർജുന്റെ ഉള്ളം സന്തോഷിച്ചു)
അർജുൻ: എങ്കിൽ ഇനി എന്നെ നിന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചൂടെ? ഞാൻ നിന്നെ പൊന്നുപോലെ നോക്കാം...
അഞ്ജലി: സോറി അർജുൻ, ഇനി എനിക്കൊരു പ്രണയം വേണ്ട. ഞാൻ ഒറ്റയ്ക്ക് ജീവിച്ചോളാം.
അർജുൻ: ......
(വീണ്ടും കുറച്ചു നാളുകൾക്ക് ശേഷം...)
അർജുൻ: ഹായ്, സുഖമാണോ?
അഞ്ജലി: സുഖമാണ്, നിനക്കോ?
അർജുൻ: സുഖം. നിന്റെ ആ വിഷമങ്ങളൊക്കെ മാറിയോ?
അഞ്ജലി: മ്മ്... എനിക്കിപ്പോൾ ഒരാളെ ഇഷ്ടമാണ്. പുള്ളിക്കും എന്നെ ജീവനാണ്.
അർജുൻ: മ്മ് നല്ല കാര്യം...
(ആ ആൾ താനായിരിക്കുമെന്ന് അവൻ ഒരു നിമിഷം ആശിച്ചു)
അർജുൻ: ആരാണത്?
അഞ്ജലി: പരിചയപ്പെട്ടിട്ട് അധികനാളായിട്ടില്ല, പക്ഷേ പുള്ളിക്കാരൻ വളരെ കെയറിങ് ആണ്.
അർജുൻ: പേരെന്താ?
അഞ്ജലി: നിഥിൻ...?
അർജുൻ: ഓഹ്... ആൾ ഓൾ ദി ബെസ്റ്റ്! നന്നായി വരട്ടെ.
(ഹൃദയം തകരുമ്പോഴും അവൻ അത് പുറത്തുകാട്ടിയില്ല)
അർജുൻ: ഓക്കെ ഡാ, ഞാൻ പിന്നെ വരാം. ബൈ.
(അവൻ മുറിയിലടച്ചിരുന്ന് കരഞ്ഞു, എങ്കിലും അവളെ വെറുക്കാൻ അവനായില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം...)
അഞ്ജലി: സുഖമാണോ അർജുൻ?
അർജുൻ: മ്മ്... ഇത്രയും സ്നേഹിച്ചിട്ടും നിനക്ക് എന്നോട് ഒരു തരി പോലും ഇഷ്ടം തോന്നിയില്ലേ അഞ്ജലി?
അഞ്ജലി: എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ അത് സൗഹൃദം മാത്രമാണ്.
അർജുൻ: ഐ ലവ് യൂ ഡാ...
അഞ്ജലി: നിനക്കറിയാവുന്ന കാര്യമല്ലേ ഇത്? പിന്നെയും പിന്നെയും എന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത്?
അർജുൻ: സോറി... എപ്പോഴെങ്കിലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയാൽ പറയണം കേട്ടോ.
അഞ്ജലി: മ്മ്.
(എന്നാൽ അവൻ ഇപ്പോഴും സ്നേഹത്തോടെ മാത്രമേ സംസാരിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ അവൻ, ആ പ്രണയം നടക്കില്ല എന്ന് ഉറപ്പിച്ചു. സ്വയം കൂടുതൽ വേദനിക്കതിരിക്കാൻ അവൻ അവളിൽ നിന്ന് പതുക്കെ അകലാൻ തുടങ്ങി. എന്നാൽ അവൻ പെട്ടെന്ന് മാറിനിന്നപ്പോൾ, "ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുപോയ ചതിക്കാരനായ കൂട്ടുകാരൻ" എന്ന ലേബലാണ് അവൾ അവന് നൽകിയത്.)
സ്വന്തമെന്ന് കരുതിയത് മറ്റൊരാളുടേതാകുന്നത് കണ്ടപ്പോൾ, നെഞ്ചിലെ വിങ്ങൽ മറച്ച് ഒരു ചിരി സമ്മാനിക്കാൻ മാത്രമേ അവന് സാധിച്ചുള്ളൂ.