നീലക്കുറിഞ്ഞി പൂത്തപ്പോൾ
വയനാട്ടിലെ തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ചെറിയൊരു കോട്ടേജിലായിരുന്നു രാഹുലിന്റെ താമസം. നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി, പ്രകൃതിയോട് ചേർന്ന് വായനയും എഴുത്തുമായി കഴിയുന്ന ഒരുകൂട്ടം ചെറുപ്പക്കാർ.
"രാഹുൽ.. നീ ഇന്നത്തെ പത്രം കണ്ടോടാ?"
സുഹൃത്ത് അജയ് ആവേശത്തോടെ ലിവിംഗ് റൂമിലേക്ക് ഓടിക്കയറി. അവന്റെ കൈയിൽ മടക്കിയ പത്രമുണ്ടായിരുന്നു.
രാഹുൽ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു, "എന്താടാ? ഇത്ര വലിയ കാര്യം."
"മനസ്വിനി തിരിച്ചെത്തുന്നു! പത്തു വർഷങ്ങൾക്ക് ശേഷം. നമ്മുടെ പഴയ മനസ്സു. പത്രത്തിൽ വലിയ വാർത്തയുണ്ട്." അജയ്യുടെ കണ്ണുകളിൽ പഴയ കോളേജ് കാലത്തെ ഓർമ്മകൾ തിളങ്ങി.
രാഹുൽ പുസ്തകം അടച്ചുവെച്ച് ബാൽക്കണിയിലേക്ക് നടന്നു. പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു.
"മനസ്വിനിയല്ല, മിസ്സിസ് മനസ്വിനി അർജുൻ സിംഗ് ആണ് എത്തുന്നത്. നമുക്കൊന്നും പരിചയമില്ലാത്ത വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾക്ക് ഉടമയായ, വടക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹോട്ടൽ ശൃംഖലയുടെ സി.ഇ.ഒ." രാഹുലിന്റെ ശബ്ദത്തിൽ വല്ലാത്തൊരു തണുപ്പുണ്ടായിരുന്നു.
അജയ് അവന്റെ അടുത്തേക്ക് നടന്നു. "അവളുടെ കല്യാണം കഴിഞ്ഞോടാ? എന്നിട്ടാണോ നീയിപ്പോഴും അവളെയും മനസ്സിലിട്ട്, മുടിയിൽ നര വന്നിട്ടും വേറൊരു പെണ്ണിനെ നോക്ക പോലും ചെയ്യാതെ ജീവിക്കുന്നത്?"
"കോളേജ് ക്യാമ്പസ്സിലെ പറയാതെ പറഞ്ഞ പ്രണയം, എപ്പോഴോ പരസ്പരം അറിയിച്ചതും, എന്നാൽ അറിയിക്കാത്തതുമായ ഒന്നിച്ചു നടന്ന ദൂരങ്ങൾ, അതാണ് എനിക്ക് മനസ്സു എന്നും. മനസ്സിനെ തൊടുന്ന പ്രണയങ്ങൾ അങ്ങനെയേ ജീവിക്കൂ അവസാനമില്ലാതെ. ഇനിയൊന്നുമില്ല എന്ന് പറഞ്ഞു അവളകന്നത്. അതിനു ശേഷമുള്ള മനസ്സി എനിക്കപരിചിതയാണ്. ഞാനറിയുന്ന മനസ്സിയെ ഇന്നും ഞാൻ ഭ്രാന്തമായി പ്രണയിക്കുന്നു. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും.!"
അജയ് അവന്റെ തോഴന്റെ തലയിൽ ചെറുതായൊന്നു തട്ടി പുറത്തേക്കിറങ്ങി. "നെനക്ക് ഭ്രാന്താടാ.!" പോകും മുന്നേ അജയ് ചിരി അഭിനയിച്ചുക്കൊണ്ട് പറഞ്ഞു.
"ഈ ഭ്രാന്ത് ഒരു സുഖാടാ. അവളില്ലാതെയും അവളെ അടുത്തറിയുന്ന ഭ്രാന്ത്. ഞാനിങ്ങനെ അവളുടെ കൂടെ, എന്നാലവളില്ലാതെ ജീവിക്കെട്ടെടാ." രാഹുലും ചിരിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ കടന്നുപോയി. വയനാട്ടിലെ തണുപ്പ് കൂടിവരികയായിരുന്നു. ഒരു വൈകുന്നേരം രാഹുലിന്റെ ലാൻഡ് ഫോൺ പതിവില്ലാതെ റിംഗ് ചെയ്തു.
"ബാലു സാറേ, ഇത് നടക്കുംല്ലേ.." ജോലിക്ക് വരുന്ന ലക്ഷ്മിയമ്മ ബാലുവിനെ നോക്കിക്കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു. ആ ഫോണിൽ അധികമൊന്നും കോളുകൾ വരാറില്ല.
രാഹുൽ റിസീവറെടുത്തു. "ഹലോ.. ഡോക്ടർ രാഹുൽ കൃഷ്ണ ഹിയർ. ആരാണ് സംസാരിക്കുന്നത്." (രാഹുൽ ഒരു പിഎച്ച്ഡി ഹോൾഡറാണ്).
അപ്പുറത്തു നിന്ന് ശബ്ദംമൊന്നും കേൾക്കാതെ വന്നപ്പോൾ രാഹുൽ അക്ഷമനായി. "നിങ്ങൾ ആരാണ്??"
കുറച്ചു സമയം കഴിഞ്ഞപ്പോൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി വന്നു. "ഞാനാണ് രാഹുൽ, മനസ്വിനി."
പത്തുവർഷങ്ങൾ ഒന്നിച്ചു പെയ്തൊഴിയുന്ന പോലെ. ഇനിയൊന്നും വേണ്ട. ഇന്നത്തെ മനസ്വിനിയ്ക്ക് രാഹുലിന്റെ ജീവിതത്തിലിടമില്ല.
രാഹുൽ റിസീവർ ഒന്നുകൂടി ചെവിയോട് ചേർത്തു. "രാഹുൽ, എനിക്കൊന്നു കാണണം."
"വേണ്ട."
"രാഹുലിനെ ഞാൻ നിർബന്ധിക്കില്ല. ഇനിയൊരിക്കലും ഇങ്ങനെയൊരു അവശ്യവുമായി ഞാൻ വരില്ല. നമ്മളെന്നും കാണാറുള്ള കാരാപ്പുഴ ഡാമിന്റെ അടുത്തുള്ള പഴയ കരിങ്കൽ മണ്ഡപത്തിൽ ഞാനിന്ന് 4 മണിക്ക് രാഹുലിനു വേണ്ടി കാത്തു നില്ക്കും."
"ഞാൻ വരില്ല മനസ്സി."
രാഹുൽ ഫോണ്‍ വെച്ച് അടുത്തിരിക്കുന്ന സോഫയിലേക്ക് ചാരിയിരുന്നു. മറക്കാൻ ശ്രമിക്കുംതോറും ഓർമ്മയെ കൂടുതൽ കെട്ടിവരിയുന്ന ഇന്നലെകൾ.
"എന്നും ഇങ്ങനെ തന്നെയിരിക്കണം.. നിന്നോട് ചേർന്ന്. നിന്റെ സ്വപ്നങ്ങളെ അറിഞ്ഞ്, അവയ്ക്കൊപ്പം ജീവിച്ച്." രാഹുൽ മനസ്വിനിയുടെ വിരലുകൾ ചേർത്തുപ്പിടിച്ചു.
"രാഹുൽ, ഞാനെങ്ങനെയാണ് നിന്നെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നെനിക്കറിയില്ല. പക്ഷേ ഇന്ന് നീ കലാപ്രതിഭയായി സ്റ്റേജിൽ കയറുമ്പോൾ ഞാനനുഭവിച്ച സന്തോഷം, ഞാൻ നീയാവുകയായിരുന്നു." മനസ്വിനി കൂടുതൽ രാഹുലിനോട് ചേർന്നിരുന്നു.
"സർ, ചായ..." ലക്ഷ്മിയമ്മ ചായക്കപ്പ് നീട്ടിയപ്പോഴാണ് രാഹുൽ കണ്ണുകൾ തുറന്നത്.
"അവസാനമില്ലാത്ത ഓർമ്മകളെ.! നിങ്ങളെ വെറുക്കാനും എനിക്കാവുന്നില്ലാല്ലോ.!" രാഹുൽ കണ്ണുകൾ അമർത്തിത്തുടച്ചു.
പത്തു വർഷങ്ങൾക്ക് ശേഷം മറ്റൊരാളുടെ ഭാര്യയായി, വലിയ ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ സി ഇ ഒ ആയി തിരിച്ചെത്തുന്ന മനസ്വിനി തന്നെ കാണണമെന്നു പറഞ്ഞത് എന്തിനായിരിക്കും?? താനിപ്പോഴും ഇന്നലെകളിൽ ജീവിക്കുന്ന, ഇന്നുകളിൽ മത്സരിക്കാതെ തോറ്റുപ്പോയ പടയാളിയാണെന്നു അവൾ അറിഞ്ഞിരിക്കുമോ??
സമയം ആറുമണി. വയനാട്ടിലെ ആകാശം ചുവപ്പ് കലർന്ന്, സൂര്യൻ മലനിരകൾക്കിടയിലേക്ക് മുങ്ങിയൊളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡാമിന്റെ കരിങ്കൽ മണ്ഡപത്തിൽ മനസ്വിനി തനിച്ചിരിക്കുകയായിരുന്നു.
"മനസ്സി... "
ആ വിളി കേട്ട് മനസ്വിനി മെല്ലെ തിരിഞ്ഞു. അവളെ നോക്കാതെ രാഹുൽ മുന്നിലേക്കിറങ്ങി നടന്നു. ഒരുപാട് കാലം ഒന്നിച്ചു നടന്ന ഈ കരിങ്കൽ മണ്ഡപത്തിൽ ഇന്നൊറ്റയ്ക്ക്. ഒന്നിച്ചുണ്ടായിട്ടും ഒന്നിച്ചാവാതെ. രാഹുൽ കരിങ്കൽത്തറയിൽ വിരലുകൊണ്ട് കൊട്ടി.
"രാഹുൽ, നിനക്ക് സുഖമല്ലേ? വൈഫും കുട്ടികളും??" മനസ്വിനി രാഹുലിന് അടുത്തേക്ക് നടന്നു. അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.
മറുപടിയൊന്നുമില്ലാതെ രാഹുൽ മനസ്വിനിയുടെ അടുത്തേക്ക് നടന്നു. അകലങ്ങൾ ഇല്ലാതാവുകയും, അടുപ്പങ്ങൾ അകലങ്ങളാവുകയും ചെയ്യുന്നു.
"മനസ്സി." രാഹുലിന്റെ ശബ്ദം വിക്കുന്നുണ്ടായിരുന്നു. "വൈഫ് ഹോസ്പിറ്റലിലാണ്. രണ്ട് കുട്ടിയോളും. അർജുൻ??" രാഹുൽ തന്റെ നുണ കണ്ട്പ്പിടിക്കാതിരിക്കാൻ മുഖം തിരിച്ചു.
"അർജുൻ ഡൽഹിയിലാണ്. നമുക്കൊന്നു നടന്നാലോ രാഹുൽ... എന്നിട്ട് നമ്മളിരിക്കാറുള്ള ഈ കരിങ്കൽ മണ്ഡപത്തിൽ ഇരുന്നു കട്ടനും കുടിച്ച്, കുറച്ചേരം."
"ഒരു വട്ടം എന്നെ വട്ടാക്കി നീ പോയതാ. ഇനിയൊന്നും വേണ്ട. ഞാൻ ജീവിച്ച് തുടങ്ങീട്ടെള്ളൂ." രാഹുൽ അവളെ തന്നോടടുപ്പിച്ച് കൊണ്ട് പറഞ്ഞു.
"രാഹുൽ, വിട്.. എനിക്ക് വേദനിക്കുന്നു" മനസ്വിനി രാഹുലിന്റെ വിരലുകളയയ്ക്കാൻ ശ്രമിച്ചു.
രാഹുൽ പെട്ടെന്ന് അവളെ കൈകൾ അയച്ച് സ്വതന്ത്രയാക്കി. "ഞാൻ പോവാണ്.ഇനിയൊരിക്കലും നമ്മൾ കാണില്ല.!" അത്രയും പറഞ്ഞ് രാഹുൽ തിരിച്ച് നടന്നു. മഴ ചെറുതായി പെയ്ത് തുടങ്ങിയിരുന്നു.
രാത്രി പത്തുമണിയായി. രാഹുൽ തന്റെ കോട്ടേജിൽ ചായ തിളപ്പിച്ചു. ലിവിംഗ് റൂമിൽ മനസ്വിനി ഇരിപ്പുണ്ടായിരുന്നു.
"ദാ, കട്ടൻ. മണി പത്തായി. കോട്ടേജിലേക്ക് പോണില്ലേ.?" രാഹുൽ മനസ്വിനിയുടെ നേരെ ചായ നീട്ടി.
"അന്നും ഇന്നും വാശി ഒരേപോലെ." രാഹുൽ കസേരയിലിരുന്നു.
"രാഹുലും അന്നും ഇന്നും ഒരു മാറ്റോംല്ല." മനസ്വിനി ചെറുതായി ചിരിച്ചെന്നു വരുത്തി.
"തിരിച്ചുവരുമെന്ന് എനിക്കറിയാമായിരുന്നു." മനസ്വിനി ചായ ചുണ്ടോടടുപ്പിച്ചു.
"എന്തിനു... ??"
"വെറുതെ, ഇങ്ങനെ കുറച്ച് നേരം അടുത്തിരിക്കാൻ..."
"ഇത്രയും കാലത്തിനു ശേഷം"
"അങ്ങനെ തോന്നി."
രാഹുൽ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. തന്റെയൊപ്പം സ്വപ്‌നങ്ങൾ നെയ്തവൾ. രാഹുൽ അവളുടെ മുടിയിഴകൾ മെല്ലെ തലോടി.
"രാഹുൽ, എന്നാ ഞാൻ നടക്കട്ടെ." മറുപടിക്ക് കാക്കാതെ മനസ്വിനി എണീറ്റു. "ഇനി നമ്മൾ കാണില്ലടോ. ഡോക്ടറെ" മനസ്വിനി ചിരിക്കാൻ ശ്രമിച്ചു. അവൾ രാഹുലിന്റെ കണ്ണുകൾ മെല്ലെ തുടച്ചു.
"ഭാര്യയോട് പറയണംട്ടാ പൂർവ്വ കാമുകീടെ കൂടെയായിരുന്നു ഇന്ന് വൈകുന്നേരംന്നു." രാഹുലും ചിരി അഭിനയിക്കാൻ ശ്രമിച്ചു.
പിന്നെയും കുറച്ച് നേരം രാഹുൽ ലിവിംഗ് റൂമിൽ തന്നെയിരുന്നു. മഴ തകർത്ത് പെയ്യുകയായിരുന്നു. ഫോൺ റിംഗ് ചെയ്തു.
"മനസ്വിനിയെ എങ്ങനെയറിയാം?" നാൽപത് വയസ്സ് തോന്നിക്കുന്ന ഒരാൾ അപ്പുറത്ത് നിന്ന് ചോദിച്ചു.
"നിങ്ങളാരാണ്? "
"മനസ്വിനിയെ കഴിഞ്ഞ പത്തുവർഷമായി എനിക്കറിയാം. ഒറ്റയ്ക്കല്ലാതെ ആരെയും അവളുടെ കൂടെ കണ്ടിട്ടില്ല." മഴയുടെ ശബ്ദം ഫോണിലൂടെ കേൾക്കാം.
"അപ്പോൾ അർജുൻ? മനസ്വിനിയുടെ ഹസ്ബന്റ്. ?? "
"നിങ്ങളെന്ത് മണ്ടത്തരമാണ് പറയുന്നത്. ഷി ഈസ് അണ്‍മെരീഡ്. ഐ നോ ഹേർ വെൽ." അത് കേട്ടതും രാഹുൽ ഒന്നു പിന്നോട്ടാഞ്ഞു. ചുറ്റുമുള്ള ലോകം ഇല്ലാതാവുന്ന പോലെ. "ആ ... പിന്നെ ഒരു നഷ്ടപ്രണയമുണ്ട് കക്ഷിക്ക്. ഒരു ഡോക്ടറു, അയാളിപ്പോ വേറെ മേരീഡാണ്.. "
രാഹുൽ കരയുകയായിരുന്നു. മനസ്സ് വർഷങ്ങളുടെ നീറ്റൽ പെയ്തൊഴിക്കുന്നു.
"മനസ്സി...." രാഹുൽ ഉറക്കെ വിളിച്ചു.
"രാഹുൽ... സോറി..." പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് രാഹുൽ തിരിഞ്ഞു. അജയ്..!
"നിന്റെ തെറ്റുകാരൻ ഞാനാണ്." രാഹുൽ സംശയത്തോടെ അജയ്യെ നോക്കി. പുറത്ത് മഴ തോരാതെ പെയ്യുന്നു.
"നിങ്ങളുടെയിടയിൽ തെറ്റിധാരണകൾ ഉണ്ടാക്കീതും, കല്യാണം ഉറപ്പിച്ചപ്പോൾ നിനക്ക് തരാൻ മനസ്സി ഏല്പ്പിച്ച കത്ത് കീറികളഞ്ഞതും. എല്ലാം ഞാനാണ്. എനിക്ക് സ്വന്തമാവാത്ത മനസ്സി നിന്റെതും ആകരുതെന്ന സ്വാർഥത." രാഹുൽ അജയ്യുടെ ഷർട്ടിൽ മുറുകെ പിടിച്ചു.
"എന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിച്ചില്ലെടാ നിന്നെ. "
"ഞാൻ തന്നെ മനസ്സിടെ മാര്യേജ് കഴിഞ്ഞെന്നു നിന്നെ വിശ്വസിപ്പിച്ചതും. അച്ഛനെയും നിന്നെയും, ആരെയും ഒരാളെ മാത്രമായി സെലക്ട് ചെയ്യാനാവാതെ അവൾ ഡൽഹിക്ക് പോവുകയായിരുന്നു. ഒടുവിൽ അവളുടെ അച്ഛൻ നിവൃത്തിയില്ലാതെ മകളുടെ ഇഷ്ടത്തിന് സമ്മതിച്ചപ്പോൾ മനസ്സിടെ കല്യാണം കഴിഞ്ഞെന്നു വിശ്വസിച്ച് നീ മറ്റൊരു ജീവിതത്തിനോട് അട്‌ജസ്റഡ് ആയെന്നു അവളെ വിശ്വസിപ്പിച്ചതും. "
രാഹുൽ കസേരയിൽ ഇരുന്നു. പത്തുവർഷങ്ങൾ ഒന്നിച്ചോടി തളരുന്നു.
"ബ്ലൂ മൂൺ റിസോർട്ട്. റൂം നമ്പർ 282. അവൾ അവിടുണ്ട്. നിങ്ങടെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. " അജയ് തിരിഞ്ഞു നടന്നു.
റൂം 282 ൽ മുട്ടുമ്പോൾ രാഹുലിന്റെ കൈകൾ വിറച്ചിരുന്നു. മനസ്വിനി വാതിൽ തുറന്നു. ഇളം നീല ചുരിദാർ. കുളിച്ചിറങ്ങിയ പോലെ മുടി ടവൽ കൊണ്ട് കെട്ടിയിരിക്കുന്നു.
രാഹുലിനെ കണ്ട് അവൾ ചെറുതായൊന്നു ഞെട്ടി. ഒന്നും പറയാതെ രാഹുൽ അകത്തേക്ക് കടന്നു. മനസ്വിനി പിന്നിലേക്ക് മാറി. രാഹുൽ അവളെ വലിച്ച് തന്നിലേക്കടുപ്പിച്ചു. രാഹുൽ മെല്ലെ അവളുടെ കണ്ണുകളിലൂടെ വിരലോടിച്ചു.
മനസ്വിനി രാഹുലിനെ തള്ളിമാറ്റി. "നമ്മൾ പഴയ രാഹുലും മനസ്സിനിയുമല്ല."
"എന്തുകൊണ്ട് ആയിക്കൂടാ? ഞാനിന്നും നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു. നീ എന്നെയും. "
മനസ്വിനി മുടിയിൽ നിന്ന് ടവൽ അഴിച്ചെടുത്തു. "രാഹുലിന്റെ വൈഫ്? "
"അർജുനെ പോലെ ഒരു കള്ളം."
മനസ്വിനി മറുപടിയൊന്നും പറയാനാവാതെ നിന്നു. രാഹുൽ അവളെ തന്റെയടുത്ത് ചേർത്തിരുത്തി.
"കഥയൊക്കെ നമുക്ക് പറയാം. എന്തായാലും ഒന്നെനിക്ക് മനസിലായി." മനസ്വിനി രാഹുലിനോട് കൂടുതൽ ചേർന്നിരുന്നു.
"അത്രമേൽ സ്നേഹിക്കുന്നവരെ ഒന്നായി തന്നെ കാണാനാ ദൈവത്തിനും ഇഷ്ടം."