പ്രിയ malayalam Love stories part 2


ഭാഗം - 2: തകർച്ചയും വേർപിരിയലും


​"ഹലോ പ്രിയാ... നീയെവിടെയാ..."
​"തിരിഞ്ഞു നോക്കൂ... വിഷ്ണു, ഞാനിവിടെ ഉണ്ട്..."
​തന്റെ പിന്നിൽ ചുവന്ന സാരിയുടുത്ത് ഒരപ്സരസിനെപ്പോലെ നിൽക്കുന്ന പ്രിയയെ അവൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു.
​"നീയിന്ന് സുന്ദരിയായിട്ടുണ്ട് പ്രിയാ..." ഏതോ ഒരു ലോകത്തെന്നപോലെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
​അവളുടെ കവിളുകൾ തുടുത്തു. പുഞ്ചിരിയോടെ അവൻ അവളുടെ വിരലുകളിൽ തന്റെ വിരലുകൾ ചേർത്തുവെച്ചു. ബീച്ചിലെ കോട്ടജിൽ വന്നിരിക്കുമ്പോൾ അവൾ ചോദിച്ചു: "ഹാപ്പി ബർത്തഡേ പ്രിയാ... എവിടെ, എന്റെ ഗിഫ്റ്റ് എവിടെ?"
​അവളുടെ കണ്ണുകൾ നാലുപാടും ഓടിനടന്നു. അവൻ ചിരിച്ചുകൊണ്ട് ഷർട്ടിന്റെ ഷോൾഡർ വശത്തേക്ക് നീക്കി. അവിടെ മനോഹരമായി ഹൃദയത്തിന്റെ ആകൃതിയിൽ 'പ്രിയ' എന്ന് ടാറ്റൂ ചെയ്തിരിക്കുന്നു.
​"വൗ! ലവ് യൂ... ലവ് യൂ ലോട്ടസ് വിഷ്ണു..." അവൾ സന്തോഷത്തോടെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.
​സാരിയും സമ്മാനിച്ച്, തീയേറ്ററിലും മാളിലും ചുറ്റിത്തിരിഞ്ഞ് വൈകുന്നേരമായപ്പോൾ അവൾ യാത്ര പറഞ്ഞു. "ഇന്ന് വൈകുന്നേരം വീട്ടിൽ ഒരു പാർട്ടിയുണ്ട് വിഷ്ണു. രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ നീ വാ... ബാക്കി സർപ്രൈസ് അവിടെ വെച്ചാകാം..."
​അവൻ അവളുടെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ തലയാട്ടി.
​രാത്രി പന്ത്രണ്ടു മണിയോടെ വിഷ്ണു ആരും കാണാതെ രാഘവൻ മുതലാളിയുടെ കൂറ്റൻ ബംഗ്ലാവിന്റെ പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്നു. പ്രിയ മുൻകൂട്ടി തുറന്നുവെച്ച വാതിലിലൂടെ അവൻ അവളുടെ മുറിയിലേക്ക് പതുങ്ങിയെത്തി. മുറിയിൽ ഡിം ലൈറ്റുകളുടെ മങ്ങിയ വെളിച്ചം മാത്രം.
​മേശപ്പുറത്ത് ഒരു കൊച്ചു കേക്ക് തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.
​"ഹാപ്പി ബർത്തഡേ പ്രിയാ..." അവൻ പതുക്കെ മന്ത്രിച്ചു.
​അവർ ഒന്നിച്ചിരുന്ന് കേക്ക് മുറിച്ചു. കേക്കിന്റെ മധുരം പരസ്പരം പങ്ക് വെക്കുമ്പോൾ പ്രിയയുടെ കണ്ണുകളിൽ പ്രണയത്തിന്റെ ആഴം നിറഞ്ഞുനിന്നിരുന്നു.
​അവളുടെ മനോഹരമായ ആകൃതിയുള്ള അഴളവുകളും, വഴുക്കുന്ന ചർമ്മത്തിന്റെ മാർദ്ദവവും, രാത്രയിലെ തണുപ്പിൽ അവളുടെ ഉടലിന്റെ ദൃഢതയും വിഷ്ണുവിനെ ലഹരി പിടിപ്പിച്ചു. അവൾ ധരിച്ചിരുന്ന ചുവന്ന സിൽക്ക് വസ്ത്രങ്ങൾക്കിടയിലൂടെ അവളുടെ പൂർണ്ണതയുള്ള ശരീരവടിവുകൾ വെളിപ്പെട്ടു. പട്ടിന്റെ മൃദുത്വമുള്ള അവളുടെ കൈകളും ഇടുപ്പിലെ കടുംവളവുകളും അവനിൽ പ്രണയാഗ്നി പടർത്തി.
​ആ നിശബ്ദ രാത്രിയിൽ, ബാഹ്യലോകത്തെ എല്ലാ ഭയങ്ങളും മറന്ന് അവർ വീണ്ടും ആഴത്തിലുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. അവളുടെ തഴുകലുകളിലും നിശ്വാസങ്ങളിലും അവൻ പൂർണ്ണമായി അലിഞ്ഞുചേർന്നു. പ്രണയത്തിന്റെ നിമിഷങ്ങൾ മനോഹരമായി അവിടെ പുനർജനിക്കുകയായിരുന്നു.
​പക്ഷേ, ആ പ്രണയ നിമിഷങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു. ദിവസങ്ങൾ കടന്നുപോയപ്പോൾ പതിവുപോലെ അവൾക്കായി ബീച്ചിൽ കാത്തുനിൽക്കുകയായിരുന്നു അവൻ...
​"പൂ വാസം പുറപ്പെടും പെന്നേ..."
​"ഹലോ പ്രിയാ, നീയെവിടെയാ..." പുഞ്ചിരിയോടെ അവൻ ഫോൺ ചെവിയിലേക്ക് ചേർത്തു.
​"ഹലോ വിഷ്ണു... ഞാൻ വരില്ല."
​"വരില്ലേ? അതെന്താ പ്രിയാ... വയ്യേ?" അവന്റെ സ്വരത്തിൽ ആധിനിറഞ്ഞു.
​"വിഷ്ണു... ഇനി എന്നെ കാണാനോ വിളിക്കാനോ ശ്രമിക്കരുത്."
​"പ്രിയാ, നീയെന്തൊക്കെയാ പറയുന്നത്? എന്നെ കളിപ്പിക്കുവല്ലേ?"
​"അടുത്ത മാസം എന്റെ കല്യാണമാണ്. നീ വരണ്ട, വന്നാലും കയറ്റില്ല. ഇൻവിറ്റേഷൻ കാർഡ് ഉള്ളവരെ മാത്രമേ ഉള്ളിലേക്ക് കടത്തിവിടൂ."
​"പ്രിയാ, നീയെന്തൊക്കെയാ പറയുന്നേ? അപ്പോ നമ്മൾ..."
​"നമ്മൾ തമ്മിൽ എന്ത്? ഒന്നുമില്ല! ഇനിയിപ്പോ നടന്നതൊക്കെ ആണെങ്കിൽ അതിനുപകരമാണ് ഞാൻ തന്ന ഡയമണ്ട് മോതിരവും പലപ്പോഴും വാങ്ങിത്തന്ന ഷർട്ടും മറ്റും."
​"പ്രിയാ..." അവന്റെ ശബ്ദം നേർത്തു.
​"ബൈ വിഷ്ണു. ഇനി ഒരിക്കലും കാണാതിരിക്കട്ടെ... അല്ല, കാണില്ല. ഞാൻ കല്യാണം കഴിഞ്ഞ് പിറ്റേദിവസം യുകെയിലേക്ക് പോകും. സോ ബൈ!"
​അവൾ ഫോൺ വെച്ചതും അവൻ തളർച്ചയോടെ പൂഴിമണലിലേക്ക് മുട്ടുകുത്തിയിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു. ഇനിയും ഇരുന്നാൽ പൊട്ടിക്കരയുമെന്ന് അവന് ഉറപ്പായിരുന്നു.
​ധൃതിയിൽ എഴുന്നേറ്റു, അവൻ ബൈക്കിൽ കയറി വീട്ടിലേക്ക് വണ്ടി തിരിച്ചു. തനിക്കൊന്ന് കെട്ടിപ്പിടിച്ച് കരയാൻ ഒരു കൂട്ടുകാരൻ പോലുമില്ലെന്ന് അവൻ ഓർത്തു; ഉണ്ടായിരുന്നവരെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത് അവളായിരുന്നു.
​കണ്ണുനീർ കാഴ്ച മറയ്ക്കുമ്പോൾ പലപ്പോഴും അവന്റെ കയ്യിൽനിന്ന് വണ്ടി ഇടറി. എങ്ങനെയൊക്കെയോ അവൻ വീട്ടിലെത്തി. മുറിയിൽ കയറി മ്യൂസിക് സിസ്റ്റം ഹൈ വോളിയത്തിൽ ഓൺ ചെയ്ത് അവൻ അലറിക്കരഞ്ഞു.
​"മോനേ..." അമ്മയുടെ ശബ്ദം കേട്ടാണ് അവൻ ഞെട്ടിയത്. എപ്പോഴാണ് ഉറങ്ങിയതെന്നോ സമയം എത്രയായെന്നോ അവൻ അറിഞ്ഞിരുന്നില്ല.
​"മോനേ... ഡാ..." ആധിയോടെയുള്ള അമ്മയുടെ വിളി കേട്ട് അവൻ എഴുന്നേറ്റ് മുഖം കഴുകി വാതിൽ തുറന്നു.
​"എത്ര നേരമായി ചെക്കാ വിളിക്കണേ... ഈ കുന്ത്രാണ്ടം ഓൺ ആക്കിയാൽ പിന്നെ ഒന്നും കേൾക്കില്ലല്ലോ. കറന്റ് പോയത് നന്നായി, അല്ലെങ്കിൽ വിളിച്ച് വിളിച്ച് എന്റെ തൊണ്ട പൊട്ടിയേനേ. എന്താടാ എന്തുപറ്റി? പനിയുണ്ടോ നിനക്ക്?"
​തലയിൽ വെക്കാൻ തുനിഞ്ഞ അമ്മയുടെ കൈ തട്ടിയകറ്റി ബൈക്കിന്റെ ചാവിയുമെടുത്ത് അവൻ പുറത്തേക്കിറങ്ങി.
​"കുട്ടാ... ഡാ..." അമ്മയുടെ വിളികൾ മനഃപൂർവം കേട്ടില്ലെന്ന് നടിച്ചു. അവന്റെ വണ്ടി ചെന്നുനിന്നത് ഒരു ഹൈഫൈ ബാറിലേക്കായിരുന്നു.
​"എന്താ സർ വേണ്ടത്?"
​"എന്തെങ്കിലും... കുടിച്ചാൽ ബോധം പോകണം, അങ്ങനത്തെ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തോ."
​സപ്ലയർ കൊണ്ടുവന്ന ഓരോ ബോട്ടിലുകൾ തീർക്കുമ്പോഴും അവന്റെ ചുണ്ടുകൾ വിറച്ചു, കണ്ണുകൾ നിറഞ്ഞു. ഇല്ല... കുടിക്കണം, അവളെ മറക്കുവോളം കുടിക്കണം...
​മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങിയ അവന്റെ കാലുകൾ നിലത്തുറച്ചിരുന്നില്ല. എങ്ങനെയൊക്കെയോ വണ്ടിയെടുത്ത് അവൻ വീട്ടിലേക്ക് കയറി കട്ടിലിലേക്ക് ചാഞ്ഞു. പിന്നീട് ഇതൊരു പതിവായി മാറി. അങ്ങനെയൊരു രാത്രിയിൽ...
​"സർ... ഈയൊരു അവസ്ഥയിൽ പോകണ്ട, സർ... അത് അപകടമാണ്..." വിക്കിവിക്കി പറഞ്ഞ സപ്ലയറെ രൂക്ഷമായി നോക്കി അവൻ ആടിയാടി തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു. പലപ്പോഴും വീണുപോയെങ്കിലും അവൻ എഴുന്നേറ്റു.
​"അങ്ങനെയൊന്നും വീണുപോകുന്നവനല്ല ഈ വിഷ്ണു... അവൾ പോയാൽ അവളുടെ അനിയത്തി... അത്രേയുള്ളൂ..."
​കുഴഞ്ഞ നാവോടെ ആരോടെന്നില്ലാതെ പറയുമ്പോൾ അവന്റെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയ്ക്കൊണ്ടേയിരുന്നു. പെട്ടെന്ന് ശക്തമായി കണ്ണിലേക്കടിച്ച പ്രകാശം കാരണം അവൻ ബൈക്ക് ഇടത്തേക്ക് തിരിച്ചു. വണ്ടി എവിടെയോ ഇടിച്ചതും അവൻ റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ വീണപ്പോഴും അവന്റെ നാവുകൾ ചലിച്ചു: "അവൾ പോയാലും എനിക്ക് പുല്ലാണ്..."

തുടരും.......

Post a Comment

Thanks from your support

Previous Next

نموذج الاتصال